Monday 28 December 2015

ചാര്‍ലിയിലൂടെ ഒരു യാത്ര ...

ചാര്‍ലി എന്ന സിനിമ പ്രേക്ഷേകരിലേക്ക് എത്തിക്കുന്നത് ഒരു cinematic experience എന്നതിലെക്കാളുപരി ഒരു യാത്രുടെ അനുഭൂതിയാണ്. ചാര്‍ലി എന്ന മനുഷ്യന്‍ കാറ്റുപോലെയാണ്, എന്നാല്‍ അയാള്‍ക്കുള്ളില്‍ കടലോളം കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ചാര്‍ലിയുടെ കഥാപാത്രനിര്‍മ്മതി സങ്കീര്‍ണവും സൂക്ഷമവുമാണ്. ഉണ്ണി ആര്‍ എന്ന കഥകാരന്റെ തൂലികയില്‍ പിറന്നവനാണ്‌ ചാര്‍ലി, അതിനാല്‍ അദ്ദേഹത്തിന്റെ സ്ഥിരം theme ആയ eccentricity ചാര്‍ലിയിലും കാണാം. ഒരു സമൂഹത്തില്‍ വളരെ കാലമായി നിലകൊള്ളുന്ന ചില 'സംസ്കാരിക ചട്ടമ്പിത്തരങ്ങളോട്' കലഹിക്കുന്നവനാണ് ചാര്‍ലി. അയാള്‍ ഒരു ഭ്രാന്തനാണ് എന്നു നമ്മുക്ക് തോന്നിക്കും വിധമുള്ള ചിത്രീകരണം സംവിധായകന്‍റെയും തിരക്കഥാകൃത്തിന്റെയും ബോധപൂര്‍വമുള്ള ശ്രമം തന്നെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 'അവനു ഭ്രാന്താണ്' എന്നു പറയുന്ന നിങ്ങള്‍ ഇത്ര കേമന്മാരാണോ എന്ന ചോദ്യമാണ് സിനിമ നമ്മളോട് തിരിച്ചു ചോദിക്കുന്നത്. ചാര്‍ലിക്ക് തങ്ങള്‍ കഥയില്‍ കൊടുത്ത വേഗതയും സൗന്ദര്യവും അതുപോലെ തന്നെ തിരശ്ശീലയിലേക്ക് പകര്‍ത്താന്‍ സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിട്ടുണ്ട്. സിനിമയില്‍ ചാര്‍ലിയുടെ ഭൂതകാലം പ്രേക്ഷകന് മുന്നില്‍ തുറന്നു കാട്ടുന്നത് വളരെ 'dynamic ആയിട്ടാണ്. ഗ്രാഫിക് നോവലിന്റെ രൂപത്തില്‍ അയാളുടെ ജീവിതത്തെ ചിത്രീകരിക്കുന്ന രംഗം വളരെ convincing ആയിട്ടു തന്നെചാര്‍ലി എത്തരക്കാരനാണ് എന്ന വ്യക്തമായ സൂചനകള്‍ പ്രേക്ഷകനു നല്‍കുന്നുണ്ട്. തന്‍റെ ചുറ്റും കാണുന്ന പ്രശ്നങ്ങളോട് 'creative ആയി പ്രതികരിക്കുന്നവനാണ് ചാര്‍ലി. അയാള്‍ നൂറു ശതമാനം കലാകാരനാണ്, സമൂഹത്തിലെ കാപട്യത്തോട്‌ നിരന്തരം കലഹിക്കുനുവനാണ്. താന്‍ നേരിടുന്ന പ്രശ്നങ്ങളെ creative ആയി നേരിടുന്നിടത്താണ് ചാര്‍ലിയെ ഒരു ഭ്രാന്തനായി ചിലര്‍ ചിത്രീകരിക്കുന്നത്. അയാള്‍ പ്രതികരിക്കുന്നത് ശക്തമായിതന്നെയാണ്. 'തട്ടം കൊണ്ട് മറയ്ക്കേണ്ടത് പെണ്ണിന്റെ സ്വപ്നങ്ങളെയല്ല' എന്നു പറയുന്നതിനേക്കാള്‍ 'IMAPCT ഉണ്ട് അത്തരം ചുറ്റുപാടില്‍ ജീവിക്കുന്ന പെണ്‍കുട്ടികളുടെ മുന്നില്‍വെച്ചു തന്നെ സ്വന്ത്രത്തിന്റെ പക്ഷികള്‍ വീടുവിട്ടു പറക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍. അവിടെ അയാള്‍ നിലകൊള്ളുന്നത് എന്തിനാണ് എന്നു വ്യക്തമാവുന്നുണ്ട്

ഇത്തരം നിലപാടുകളാണ് ചാലിയുടെത്. അയാള്‍ ആരോടും ഒന്നും പറയുന്നില്ല, എന്നാല്‍ ശക്തമായ ഒരു സന്ദേശം convey ചെയുന്നുണ്ട് താനും. വള്ളത്തോള്‍ കവിതയായ 'മഗ്ദലനമറിയത്തിന്റെ നേരിട്ടുള്ള ചിത്രീകരണം പോലെ തോന്നും ചാര്‍ലി വേശ്യയും എയിഡ്സ് രോഗിയും കൂടിയായ തന്റെ സുഹൃത്തിനെ കടല്‍ കാണിക്കാന്‍ കൊണ്ടുപോകുന്നതു കണ്ടാല്‍. അവിടെ അയാള്‍ ആഴിക്കു മീതെ യേശുവിനു തുല്യനാണ്. മനുഷ്യന്റെ മനസ്സാണ് ഈശ്വരന്‍ എന്നു പറയാന്‍ ഇതിലും നല്ല സന്ദര്‍ഭം വേറെയില്ല.

പ്രത്യക്ഷത്തില്‍ അയാളൊരു ബൊഹീമിയനാണ്, അതുമല്ലെങ്കില്‍ ഒരു ഹിപ്പിയാണ്. പക്ഷെ അയാള്‍ടെ നിലപാടുകള്‍ക്ക് ശക്തമായ അടിത്തറയുണ്ട്. ചാര്‍ലി സ്വാന്ത്യത്രത്തിന്റെ പ്രതിനിധിയാണ്, കാമുകനാണ്. അതിലുപരി പച്ചയായ മനുഷ്യനാണ്, പ്രകൃതി ആവശ്യപ്പെടുന്നവനാണ്. ജീവിതത്തിലെ സുഖങ്ങള്‍ക്ക് കറന്‍സിനോട്ടുകള്‍ കൊണ്ട് നിര്‍വചനകള്‍ തീര്‍ക്കുന്ന സമൂഹത്തിനു അയാളൊരു സ്വപ്നമാണ്!


PS- വാ പോകാം പറക്കാം എന്നു പാടികൊണ്ട് രണ്ടു ശലഭങ്ങള്‍ യാത്രപോകുന്ന സിനിമ പറയാന്‍ ആഗ്രഹിച്ച നിലാപാടുകള്‍ അതിനെക്കാള്‍ മനോഹരമായി പറയുന്നുണ്ട് ചാര്‍ലിയില്‍



No comments:

Post a Comment